മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജീവിതം ബിഗ്സ്ക്രീനിലേക്ക്,സംവിധായകൻ ജൂഡ് ആന്‍റണി


മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജീവിത കഥ സിനിമയാകുന്നു.മമ്മൂട്ടിയുടെ ജീവിതം അഭ്രപാളിയിലെത്തിക്കുന്നത് സംവിധായകൻ ജൂഡ് ആന്‍റണി.ഇതിന്‍റെ ഭാഗമായി നക്ഷത്രങ്ങളുടെ രാജകുമാരൻ എന്ന പേരിൽ ഹ്രസ്വ ചിത്രം ഒരുക്കിയിരുന്നു.മമ്മൂട്ടിയോട് ആഗ്രഹം അറിയിച്ചപ്പോൾ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.തന്‍റെ അടുത്ത ചിത്രം ഇതല്ലെന്ന് ജൂഡ് വ്യക്തമാക്കുന്നു.ചിത്രത്തിന്‍റെ വൺലൈൻ മാത്രമാണ് പൂർത്തിയായിട്ടുളളത്.ചിത്രത്തിൽ ശ്രീനിവാസനായി വിനീത് ശ്രീനിവാസനും സുകുമാരനായി ഇന്ദ്രജിത്തുമുണ്ടാകും.“മമ്മൂട്ടിയുടെ ജീവിതം പറയുന്ന സിനിമ പ‍ഴയ കാലമൊക്കെ കടന്നു വരുന്ന ഒന്നാണ്.അപ്പോൾ അതിന് ഹോം വർക്ക് ധാരാളം ആവശ്യമുണ്ട്.”-ജൂഡ് പറഞ്ഞു.




Sharing is Caring