മെക്‌സിക്കോയില്‍ ശക്തമായ മഴയിലും കൊടുങ്കാറ്റിലും നാല്‍പ്പത് പേര്‍ മരണപെട്ടുവെന്ന് റിപ്പോര്‍ട്ട്. കൊടുങ്കാറ്റില്‍ പെട്ട് നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടപെട്ടു. അപകടത്തില്‍ മരണനിരക്ക് ഇനിയും കൂടുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സമിതി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. കാണാതയവരെ കണ്ടെത്താന്‍ തിരച്ചില്‍ ശക്തമാക്കിയതായി പാബ്ലാ സംസ്ഥാന ഗവര്‍ണര്‍ റാഫേല്‍ പറഞ്ഞു. കൊടുങ്കാറ്റില്‍ ഗതാഗത-വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. കാലവസ്ഥ കൂടുതല്‍ പ്രതികൂലമായ പാബ്ലാ സംസ്ഥാനത്താണ് മരണപ്പെട്ടവരില്‍ ഏറെയും.

അതേസമയം ഗ്രാമങ്ങളില്‍ നിന്ന് നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊടുങ്കാറ്റില്‍ കെട്ടിടങ്ങളും മരങ്ങളും തകര്‍ന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ മെക്‌സിക്കോയുടെ ദേശീയ ചാനല്‍ പുറത്തുവിട്ടു.













