ഫുട്ബോള്‍ താരത്തെ തട്ടികൊണ്ടു പോയതായി റിപ്പോര്‍ട്ട്. ഗ്രീക്ക് ക്ലബ് ഒളിമ്പ്യാക്കോസിന്റെ മെക്സിക്കന്‍ താരം അലന് പുലിഡോയെയാണ് ആറംഗ സംഘം തട്ടികൊണ്ടു പോയത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ശനിയാഴ്ചയാണ് സംഭവം. മയക്കു മരുന്നു മാഫിയയുടെ വിഹാര കേന്ദ്രമായ ടോമലിപാസ് പ്രവശ്യയില്‍ നിന്നുമാണ് പുലിഡോയെ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടക്കുന്നത്. കാമുകിക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം സിയൂഡാഡ് വിക്ടോറിയയിലെ തന്റെ വീട്ടിലേക്ക് കാറില്‍ മടങ്ങുന്നതിനിടെയാണ് പുലിയാഡോയെ സംഘം തട്ടിക്കൊണ്ടു പോയത്. മെക്സിക്കോയിലെ സെക്യൂരിറ്റി വിഭാഗമാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. പുലിയാഡോയുടെ സഹോദരന് അര്‍മാന്‍ഡോ ഇത് സ്ഥിരീകരിച്ചു.

ലോകത്ത് ഏറ്റവും അധികം ആളുകളെ തട്ടിക്കൊണ്ടു പോകുന്നത് മെക്സിക്കോയില്‍ നിന്നാണ്. ഓരോ വര്‍ഷവും ആയിരത്തോളം പേരെയാണ് ഇവിടെ നിന്നും തട്ടിക്കൊണ്ടു പോകുന്നത്.













