മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സര്‍ക്കുലര്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി


മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിവാദ സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
മൃതശരീരം മാന്യമായി സംസ്‌ക്കരിക്കുക എന്ന ഭരണഘടനാപരമായ അവകാശത്തെ മുന്‍നിറുത്തിയാണ് പ്രവാസികളുടെ മൃതദേഹം കൊണ്ടു വരുന്നതിന് 48 മണിക്കൂര്‍ മുമ്ബ് രേഖകള്‍ ഹാജരാക്കണമെന്ന സര്‍ക്കുലര്‍ സ്റ്റേ ചെയ്തത്.


ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ സര്‍ക്കുലര്‍ ഇറക്കിയത് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്നു.


അബുദാബിയിലെ ഒരു മലയാളി പ്രവാസി ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തിയത്.



Sharing is Caring