തെരുവ് നായകള്‍ക്കുവേണ്ടി ഇപ്പോള്‍ നടക്കുന്നത് പരിഹാസ്യമായ ചര്‍ച്ചയാണെന്ന് കേന്ദ്രമന്ത്രി അനില്‍ മാധവ് ധവെ. മൃഗമല്ല മനുഷ്യ ജീവന്‍ തന്നെയാണ് വലുതെന്നും മൃഗക്ഷേമത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പറഞ്ഞു.
അപകടകാരികളായ തെരുവുനായ്ക്കളുടെ ശല്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരെടുക്കുന്ന എന്ത് നിലപാടും അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.













