കലങ്ങി മറിയുന്ന തിരുവമ്പാടിയില്‍ യുഡിഎഫിന് കൂടുതല്തലവേദന സൃഷ്ടിച്ചാണ് മാണി ഗ്രൂപ്പ് നീക്കം. മലബാറില്തങ്ങള് മത്സരിക്കുന്ന മൂന്നു സീറ്റും വിട്ടു നല്‍കാമെന്നും പകരം തിരുവമ്പാടിയോ ഇരിക്കൂറോ നല്‍കണമെന്നും കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടു.
തങ്ങള്‍ മത്സരിച്ചിരുന്ന പേരാമ്പ്ര, ആലത്തൂര്‍, തളിപ്പറമ്പ് എന്നിവ വിട്ടു നല്‍കാം. പകരം തിരുവമ്പാടി വേണമെന്നാണ് മാണി ഗ്രൂപ്പിന്റെ ആവശ്യം. ഇക്കാര്യം യഡിഎഫില്ആവശ്യപ്പെടാന് പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചതായി ഉന്നതാധികാര സമിതി അംഗം പി ടി ജോസ് വ്യക്തമാക്കി.














