മൂന്ന് മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വീണ്ടും അറസ്റ്റ് ചെയ്തു


രാമേശ്വരം: തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട മൂന്ന് പേരെ കൂടി ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച്‌ രാമേശ്വരത്തുനിന്നുള്ള നാല് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റുണ്ടായിരിക്കുന്നത്.


അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ കങ്കേസന്‍തുറൈ നാവിക സേന ക്യാമ്ബിലേക്ക് മാറ്റി. വൈകാതെ ജാഫ്ന ഫിഷറീസില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്.




Sharing is Caring