കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. അന്വേഷണത്തില്‍ പാളിച്ചകളുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി, ശ്രീറാമിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും നിരീക്ഷിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീറാം ഇന്നലെ ആശുപത്രി വിട്ടിരുന്നു.
മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനയില്‍ ആരോഗ്യനില തൃപ്തികരമെന്ന് കണ്ടെത്തിയതോടെയാണ് ആശുപത്രി വിട്ടത്. നാല് ആഴ്ചത്തെ വിശ്രമത്തിനും നിര്‍ദേശിച്ചിട്ടുണ്ട്.

അപകടസമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്നാണ് ശ്രീറാം അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്.എന്നാല്‍, ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് സഹയാത്രിക വഫ ഫിറോസ് മൊഴി നല്‍കിയിരുന്നു.













