ഉത്തർപ്രദേശിൽ ദമ്പതികളെ ക്രൂരമായി തല്ലിച്ചതക്കുന്ന വീഡിയോ പുറത്ത്.ബജ് റംഗ് ദൾ പ്രവർത്തകരാണ് അക്രമികളെന്ന് ജനതാ കി റിപോർട്ടർ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബജ് റംഗ് ദളിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ സാമൂഹ്യപ്രവർത്തകൻ ഷെഹ് സാദ് പൂനവല്ല ദേശീയ ന്യൂനപക്ഷ കമ്മീഷന് പരാതി നൽകി.
ഉത്തർപ്രദേശിലെ ബുലന്ത്ഷെഹ്‌റിലെ ഖുർജയിലാണ് ഒരു സംഘം ബജ് റംഗ് ദൾ പ്രവർത്തകർ മുസ്ലിം യുവാവിനെയും ഭാര്യയേയും അതി ക്രൂരമായി തല്ലിച്ചതച്ചത്. അയൽക്കാരായ ഹിന്ദുക്കളെ ‘മോശമാക്കുന്നു’ എന്നാരോപിച്ചായിരുന്നു മർദ്ദനം.മുസൽ മാനാണോ എന്ന് ചോദിച്ച് അക്രമിച്ചു പരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തതായി ജനതാ കി റിപോർട്ടർ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.














