നഗ്നചിത്രം വാട്ട്സ്ആപ്പിൽ അയച്ച പ്ലസ് ടു അധ്യാപകൻ പൊലീസ് പിടിയിൽ


നഗ്നചിത്രം വാട്ട്സ്ആപ്പിൽ അയച്ച പ്ലസ് ടു അധ്യാപകൻ പൊലീസ് പിടിയിൽ.തിരൂർ എംഎംഎം ഹയർസെക്കന്‍ററി സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനായ രാജേഷാണ് പൊലീസ് പിടിയിലായത്.


നിരന്തരം മൊബൈൽ നമ്പർ ആവശ്യപ്പെട്ട അധ്യാപകന് വിദ്യാർത്ഥിനികൾ ആൺകുട്ടികളായ സഹപാഠികളുടെ നമ്പർ നൽകുകയായിരുന്നു.പെൺകുട്ടികൾക്കാണെന്ന് തെറ്റിദ്ധരിച്ച് അധ്യാപകൻ അശ്ലീല സന്ദേശങ്ങൾ അയച്ചു തുടങ്ങി.ഒടുവിൽ അദ്ദേഹത്തിന്‍റെ തന്നെ നഗ്ന ചിത്രവും അയച്ചു.


ഫോട്ടോയും സന്ദേശങ്ങളുമെത്തിയത് ആൺകുട്ടികളുടെ മൊബൈലിൽ.ഒടുവിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പൊലീസിൽ വിവരം അറിക്കുകയായിരുന്നു.ഇതാദ്യമല്ല അധ്യാപകനെതിരെ ഇത്തരം പരാതികൾ ഉയരുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.നേരത്തെ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് ഇയാളെ സസ്പെന്‍റ് ചെയ്തിരുന്നു.



Sharing is Caring