കോഴി ഇറക്കുമതിയില്‍ തോംസണ്‍ ഗ്രൂപ്പിന് നികുതിയിളവ് നല്‍കിയെന്ന പരാതിയില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന. എറണാകുളം വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് സംഘം കെ.എം മാണിയുടെ മൊഴിയെടുക്കും. മാണി ഉള്‍പ്പെടെ 11 പേരെ എതിര്‍കക്ഷിയാക്കിയാണ് പരാതി.
കോഴി ഇറക്കുമതിയില്‍ നികുതിയിളവ് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് പരാതി. പരാതിക്കാരന്‍ വിജിലന്‍സ് കമ്മീഷണര്‍ക്ക് നേരിട്ട് കൊടുത്ത പരാതിയിലാണ് ഇപ്പോള്‍ ത്വരിത പരിശോധന.














