മുന്‍ ദക്ഷിണകൊറിയന്‍ പ്രധാനമന്ത്രി കിം ജോങ്​ പില്‍ അന്തരിച്ചു

ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ്​ പില്‍ അന്തരിച്ചു. ദക്ഷിണകൊറിയന്‍ രഹസ്യാന്വേഷണ എജന്‍സി രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക്​ വഹിച്ച വ്യക്​തിയാണ്​ കിം ജോങ്​ പില്‍.

വാര്‍ധ്യകസഹജമായ അസുഖങ്ങളെ തുടര്‍ന്ന്​ രാവിലെ 8.15ഒാടെയായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ അദ്ദേഹത്തെ സുന്‍ചന്‍ഹാങ്​ യൂനിവേഴ്​സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന്​ മുമ്ബ്​ തന്നെ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

1926ല്‍ ജനിച്ച കിം കോറിയ മിലിട്ടറി അക്കാദമിയില്‍ നിന്നാണ്​ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്​. 1961ല്‍ പ്രസിഡന്‍റ്​ പാര്‍ക്ക്​ ചങ്​ ഹിയുടെ നേതൃത്വത്തിലുള്ള സൈന്യത്തില്‍ നിര്‍ണായക സേവനം അനുഷ്​ഠിച്ചു. 1971-1975 വരെയുള്ള കാലയളവിലും 1998-2000 കാലയളവിലും അദ്ദേഹം കൊറിയന്‍ പ്രധാനമന്ത്രിയായി സേവനമനുഷ്​ഠിച്ചിട്ടുണ്ട്​. 1980-90കളിലെ കൊറിയയിലെ ഏറ്റവും സ്വാധീനമുണ്ടായിരുന്ന രാഷ്​ട്രീയക്കാരില്‍ ഒരാളായിരുന്നു കിം ജോങ്​ പില്‍.

സിയോള്‍: ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ്​ പില്‍ അന്തരിച്ചു. ദക്ഷിണകൊറിയന്‍ രഹസ്യാന്വേഷണ എജന്‍സി രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക്​ വഹിച്ച വ്യക്​തിയാണ്​ കിം ജോങ്​ പില്‍.

വാര്‍ധ്യകസഹജമായ അസുഖങ്ങളെ തുടര്‍ന്ന്​ രാവിലെ 8.15ഒാടെയായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ അദ്ദേഹത്തെ സുന്‍ചന്‍ഹാങ്​ യൂനിവേഴ്​സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന്​ മുമ്ബ്​ തന്നെ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

1926ല്‍ ജനിച്ച കിം കോറിയ മിലിട്ടറി അക്കാദമിയില്‍ നിന്നാണ്​ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്​. 1961ല്‍ പ്രസിഡന്‍റ്​ പാര്‍ക്ക്​ ചങ്​ ഹിയുടെ നേതൃത്വത്തിലുള്ള സൈന്യത്തില്‍ നിര്‍ണായക സേവനം അനുഷ്​ഠിച്ചു. 1971-1975 വരെയുള്ള കാലയളവിലും 1998-2000 കാലയളവിലും അദ്ദേഹം കൊറിയന്‍ പ്രധാനമന്ത്രിയായി സേവനമനുഷ്​ഠിച്ചിട്ടുണ്ട്​. 1980-90കളിലെ കൊറിയയിലെ ഏറ്റവും സ്വാധീനമുണ്ടായിരുന്ന രാഷ്​ട്രീയക്കാരില്‍ ഒരാളായിരുന്നു കിം ജോങ്​ പില്‍.

Sharing is Caring