മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം മറികടന്നു സെക്രട്ടേറിയറ്റില്‍ ജോലി സമയത്ത് ഒാണാഘോഷം സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിലും അനക്സിലും ജീവനക്കാര്‍ പൂക്കളമിട്ടു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ എന്നിവരാണ് ആഘോഷത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍. ഇവര്‍ ഓരോ പൂക്കളം ഉദ്ഘാടനം ചെയ്തെങ്കിലും അതെല്ലാം ജോലിസമയത്തിന് മുമ്ബായിരുന്നു.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചത്.ജോലിസമയത്ത് പൂക്കളം ഒരുക്കലും കച്ചവടവും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുവാനാണ് ഈ നിര്‍ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ നിര്‍ദേശം മറിക്കടന്നാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ഓണം ആഘോഷിച്ചത്.












