മും​ബൈ​യി​ലെ ഫൈ​ന​ലി​ല്‍ മും​ബൈ​യി​ല്ല; ബം​ഗ​ളൂ​രു​വി​നെ നേ​രി​ടാ​ന്‍ ഗോ​വ


പ​നാ​ജി: സ്വ​ന്തം മൈ​താ​ന​ത്തെ അ​ഞ്ച് ഗോ​ള്‍ ക​ടം മും​ബൈ സി​റ്റി​യു​ടെ ഫൈ​ന​ലി​ലേ​ക്കു​ള്ള വ​ഴി അ​ട​ച്ചു. ഐ​എ​സ്‌എ​ല്‍ ര​ണ്ടാം പാ​ദ​ത്തി​ല്‍ ഗോ​വ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​ട്ടും മും​ബൈ സി​റ്റി ഫൈ​ന​ല്‍ കാ​ണാ​തെ പു​റ​ത്താ​യി.


മും​ബൈ​യി​ല്‍ ന​ട​ന്ന ആ​ദ്യ പാ​ദ​ത്തി​ല്‍ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ള്‍​ക്ക് വി​ജ​യി​ച്ച​തി​ന്‍റെ മു​ന്‍​തൂ​ക്ക​ത്തി​ല്‍ മും​ബൈ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ഈ ​മാ​സം 17 ന് ​മും​ബൈ​യി​ല്‍ ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ ബം​ഗ​ളൂ​രു എ​ഫ്സി​യെ ഗോ​വ നേ​രി​ടും. മ​ത്സ​ര​ത്തി​ലെ ഏ​ക ഗോ​ള്‍ റാ​ഫേ​ല്‍ ബാ​സ്റ്റോ​സ് നേ​ടി. ആ​ദ്യ സെ​മി​യി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബം​ഗ​ളൂ​രു എ​ഫ്സി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്.




Sharing is Caring