മുംബൈയില്‍ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്ക്


കാര്‍ ടെംപോ വാനിലിടിച്ച് ഒമ്പത് പേര്‍ക്കു പരുക്ക്. മുംബൈയിലെ മതുംഗ ഫ്‌ളൈഓവറിനു മുകളില്‍ വച്ചാണ് അപകടമുണ്ടായത്.


സബര്‍ബന്‍ ബന്ദുപ്പിലേക്ക് പോവുകയായിരുന്നു കാറിലുള്ളവര്‍. പാലത്തിനു മുകളില്‍ വച്ച് നിയന്ത്രണം വിട്ട ഇവരുടെ കാര്‍ എതിര്‍വശത്ത് നിന്നും വരുന്ന ടെംപോയില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലിസ് അറിയിച്ചു.




Sharing is Caring