മുംബൈയില്‍ കാര്‍ മരത്തില്‍ ഇടിച്ച് അഞ്ച് മരണം


accident-3അമിതവേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേര്‍ മരിച്ചു. നാലു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെ മുംബൈയിലെ വെലി പര്‍ലെയിലെ പശ്ചിമ എക്‌സ്പ്രസ് ഹൈവേയിലാണ് സംഭവം.


മുസമ്മില്‍ മഖ്‌നൂജ, മുസമ്മില്‍ മുഖ്താര്‍ കനോസിയ, റഷീദ യൂസഫ് ഷെയ്ഖ്, ജുനൈദ് ഷെയ്ഖ് എന്നിവരാണ് മരിച്ചത്.


നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ ശേഷം മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകരുകയും മുകള്‍ഭാഗം തെറിച്ചു പോവുകയും ചെയ്തു.അമിത വേഗതയായിരിക്കാം അപകട കാരണമെന്ന് പോലീസ് പറഞ്ഞു.



Sharing is Caring