ഗുസ്തിയിൽ സാക്ഷി മാലിക്കിന് വെങ്കലം


sakshi-malikഒളിമ്പിക്സ് മെഡലിനായിട്ടുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അവസാനം. രാജ്യത്തിന് അഭിമാനമായി ഇന്ത്യൻ താരം സാക്ഷി മാലിക്കിന് ഒളിമ്പിക്സ് ഗുസ്തിയിൽ വെങ്കലം. വനിതകളുടെ 58 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് സാക്ഷി വെങ്കലം നേടിയത്.


കിർഗിസ്ഥാന്റെ ഐസുലു ടിനിബെക്കോവയെ 8–5നു പരാജയപ്പെടുത്തിയാണ് സാക്ഷി വെങ്കല മെഡൽ കരസ്ഥമാക്കിയത്. ഏറെ പോയിന്റുകൾക്ക് പിന്നിലായിരുന്ന സാക്ഷി മികച്ച പ്രകടനത്തിലൂടെയാണ് എതിരാളിയെ മലർത്തിയടിച്ചത്.


ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്തായ സാക്ഷി, റെപ്പഷാജെ മൽസരത്തിലൂടെയാണു വെങ്കലം നേടിയത്. ക്വാർട്ടറിൽ സാക്ഷിയെ തോൽപിച്ച റഷ്യൻ താരം വലേറിയ ഫൈനലിൽ കടന്നതോടെയാണു സാക്ഷിക്കു റെപ്പഷാജെയിൽ അവസരം കിട്ടിയത്.



Sharing is Caring