മദ്യനയത്തില്‍ മാറ്റം വേണമെന്ന് മന്ത്രി എ.സി. മൊയ്ദീന്‍


യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ടൂറിസം രംഗത്തെ ദോഷകരമായി ബാധിച്ചെന്ന് a-c-moideenടൂറിസം മന്ത്രി എ.സി. മൊയ്ദീന്‍.


യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കേരളത്തിനു പുറത്തുനിന്നുള്ള സഞ്ചാരികളുടെ വരവ് കുറയാന്‍ ഇടയാക്കിയെന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചെന്നും മന്ത്രി പറഞ്ഞു. മദ്യ നയത്തില്‍ ടൂറിസം വകുപ്പിന്റെ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.


ടൂറിസം സെന്ററുകളുടെ പശ്ചാത്തലത്തില്‍ നടത്തേണ്ട പല വിനോദ സഞ്ചാര സംബന്ധിയായ സമ്മേളനങ്ങളും കേരളത്തിന്റെ മദ്യനയം മൂലം സംസ്ഥാനത്തിനു വെളിയിലേക്കു മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും, അത് ടൂറിസം മേഖലയില്‍ കോടിക്കണക്കിനു രൂപയുടെ റവന്യു നഷ്ടം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring