മുംബൈയില്‍ കനത്ത മഴ ; റെയില്‍പാതയില്‍ വെള്ളം കയറിയതിനാല്‍ തീവണ്ടികള്‍ വൈകി ഓടാന്‍ സാധ്യത


മുംബൈ:ശക്തമായ മഴയില്‍ മുംബൈയില്‍ ഉള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റെയില്‍പാതയില്‍ വെള്ളം കയറിയതിനാല്‍ തീവണ്ടികള്‍ വൈകി ഓടാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പല്‍ഘാര്‍ മേഖലയിലെ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ മുംബൈ-വല്‍സദ്-സൂറത് വഴിയുള്ള ഏതാനും തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട് . ഇതിന് പകരമായി മുംബൈ-അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസ് ക്രമീകരിച്ചു.360 മില്ലി മീറ്റര്‍ മഴയാണ് ഞായറാഴ്ച രാത്രിയില്‍ മാത്രം പെയ്തത്. മഴയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ വെള്ളിയാഴ്ച എട്ട് പേര്‍ മരിച്ചപ്പോള്‍ പുണെയില്‍ ശനിയാഴ്ച പുലര്‍ച്ചെ മതില്‍ തകര്‍ന്ന് വീണ് 17 പേരാണ് മരിച്ചത്.




Sharing is Caring