മുംബൈ വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണ ബിസ്‌ക്കറ്റ് പിടികൂടി


മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി യുവാവ് പിടിയില്‍. ബുധനാഴ്ച രാവിലെ 11.15 നായിരുന്നു സംഭവം. കബാഡ്ഷ മുഹമ്മദ് (26) എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാളില്‍നിന്നും 42 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തത്.


ഒരു ബിസ്‌ക്കറ്റിന് 4.9 കിലോ തൂക്കമാണുണ്ടായിരുന്നത്. ഇവയ്ക്ക് വിപണിയില്‍ 1.29 കോടി രൂപ വിലവരും. ദുബായില്‍നിന്നാണ് ഇയാള്‍ മുംബൈയില്‍ എത്തിയത്.




Sharing is Caring