‘മുംബൈ പൊലീസിലെ പല ഉന്നതര്‍ക്കും അധോലോക രാജാവ് ദാവൂദുമായി ബന്ധമുണ്ട്’;ഛോട്ടാരാജന്‍


ദില്ലി:മുംബൈ പൊലീസിലെ പലരും ദാവൂദ് ഇബ്രാഹിമിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായി അധോലോക നായകന്‍ ഛോട്ടാരാജന്‍.ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍വെച്ച് മാധ്യമങ്ങളോടാണ് ഛോട്ടാ രാജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.മുംബൈ പോലീസിലെ പലരും പ്രവര്‍ത്തിക്കുന്നത് ദാവൂദിനു വേണ്ടിയാണ്. തനിക്കെതിരെയുള്ള കേസുകള്‍ പലതും കെട്ടിച്ചമച്ചതാണ്ബാലിയിലെ ജയിലിലെത്തിയ ഇന്ത്യൻ സംഘം രാജനെ ഇന്നലെ നേരിട്ട് കണ്ടിരുന്നു. സിബിഐ, ദില്ലി-മുംബൈ പൊലീസ് എന്നിവരടങ്ങിയ ആറംഗ പ്രത്യേക സംഘമാണ് ബാലിയിലെത്തിയത്. രാജനെതിരേയുള്ള കേസുകളുടെ വിശദാംശങ്ങൾ മുംബൈയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്നു സംഘം ശേഖരിച്ചിരുന്നു. ഇതെല്ലാം ഇന്തോനേഷ്യൻ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.മുംബൈ പോലീസ് 20 കൊലപാതക കേസുകളടക്കം 75 കേസുകളും ദില്ലി പൊലീസ് ആറ് കേസുകളുമാണ് ഛോട്ടാ രാജനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഛോട്ടാ രാജന്‍ മോഹന്‍ കുമാര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി യാത്ര ചെയ്യവേയാണ് ബാലി പൊലീസിന്റെ കസ്റ്റഡിയിലായത്.




Sharing is Caring