ഐപിഎല്‍ ലേലത്തില്‍ ആരും സ്വന്തമാക്കിയില്ലെങ്കിലും മിച്ചല്‍ മക്ലെനാഗന് തന്റെ പഴയ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മുംബൈ ഇന്ത്യന്‍സ് 1.5 കോടി രൂപയ്ക്ക് സ്വന്തമാക്കി ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ് പരിക്കേറ്റ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായതിനെത്തുടര്‍ന്ന് പകരക്കാരനായാണ് മക്ലെനാഗനെ ടീമില്‍ മുംബൈ എത്തിച്ചിരിക്കുന്നത്. അടിസ്ഥാന വിലയായ 1 കോടി രൂപയ്ക്കാണ് ഈ ന്യൂസിലാണ്ട് താരം തിരികെ പഴയ തട്ടകത്തിലെത്തിയിരിക്കുന്നത്.
ആദ്യമായി ഐപിഎലില്‍ പങ്കെടുക്കാനിരിക്കെയാണ് ജേസണ്‍ ബെഹ്റെന്ഡോര്ഫിനു പരിക്ക് തിരിച്ചടിയായത്. ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും.














