മീനിലും മായം; അമോണിയ കലര്‍ത്തിയ മീന്‍ കൂടുതലായെത്തുന്നത് വടക്കന്‍ കേരളത്തിലേക്ക്


കോഴിക്കോട്: വടക്കന്‍ കേരളത്തിലേക്ക് അമോണിയയും ഫോര്‍മലിനും കലര്‍ത്തിയ മീന്‍ കൂടുതലായി എത്തുന്നുവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാനത്ത് മീന്‍ ലഭ്യത കുറഞ്ഞതോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ്. കോഴിക്കോട് പുതിയാപ്പ, പാളയം എന്നിവിടങ്ങളിലെ മീന്‍ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ പിടിച്ചെടുത്തു.
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തേക്ക് അമോണിയ അടക്കമുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ എത്തുന്നുവെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ കണ്ടെത്തല്‍. സംസ്ഥാന തീരത്ത് മീന്‍ ലഭ്യത കുറഞ്ഞതോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മീന്‍ കൂടുതലായി എത്തുന്നത്. കോഴിക്കോട് ജില്ലയിലെ പുതിയാപ്പ, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തു.
വിദഗ്ദ പരിശോധനയ്ക്കായി സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ റീജണല്‍ ലബോറട്ടറിയിലേക്ക് അയക്കും. സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനാണ് ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്സ്മെന്‍റിന്‍റെ തീരുമാനം. കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ 28000 കിലോ മീനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഓപ്പറേഷന്‍ സാഗ‌ര്‍റാണി വീണ്ടും തുടങ്ങാനും ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിക്കുന്നുണ്ട്.




Sharing is Caring