യുഎസ്- ഇസ്രയേലും സംയുക്തമായി ഇറാന് നേരെ നടത്തുന്ന ആക്രമണങ്ങളും തിരിച്ചുള്ള പ്രത്യാക്രമണങ്ങളും കടുക്കുന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിലൂടെ പ്രതികരിച്ചു. സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നതിനാൽ മിഡിൽ ഈസ്റ്റിലുള്ള ഓരോ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനുമാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. കൂടാതെ ഇന്ത്യൻ സർക്കാർ സ്വന്തം പൗരന്മാരെ സംരക്ഷിക്കാനുള്ള ത്വരിതവും സജീവവുമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഇറാന് ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള അനുമതി നല്‍കരുതെന്ന് യുകെ പ്രതികരിച്ചു. എന്നാല്‍ ഇറാനിയന്‍ പൗരന്മാര്ക്കൊപ്പമാണ് തങ്ങളെന്നും രാജ്യത്തെ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് നിലവിലെ സാഹചര്യത്തിന് പിന്നിലെന്നുമാണ് യുക്രൈയ്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. സമാധാനപരമായി പ്രതിഷേധിച്ചവരെ കൊലപ്പെടുത്താനും അടിച്ചമര്‍ത്താനും ശ്രമിച്ചതാണ് ഇതിന് പിന്നിലെ പ്രധാനകാരണമെന്നും യുക്രൈയ്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.














