മാ​ര്‍​ഷി​ന് സെ​ഞ്ചു​റി: ഇ​ന്ത്യ​ക്ക് 299 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം


അ​ഡ്ലെ​യി​ഡ്: ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ ഓസ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് 299 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ഷോ​ണ്‍ മാ​ര്‍​ഷി​ന്‍റെ സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ് ഓ​സീ​സി​ന് മി​ക​ച്ച സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്. 123 പ​ന്തി​ല്‍ പ​തി​നൊ​ന്നു ഫോ​റും മൂ​ന്നു സി​ക്സു​മു​ള്‍​പ്പെ​ടെ 131 റ​ണ്‍​സാ​ണ് മാ​ര്‍​ഷ് നേ​ടി​യ​ത്. മാ​ര്‍​ഷി​ന്‍റെ ഏ​ഴാം ഏ​ക​ദി​ന സെ​ഞ്ചു​റി​യു​മാ​ണ്.


ആ​റാം വി​ക്ക​റ്റി​ല്‍ ഒ​ന്നി​ച്ച മാ​ര്‍​ഷ്-​മാ​ക്സ്‌വെല്‍ കൂ​ട്ടു​കെ​ട്ടാണ് ഓ​സീ​സി​ന്‍റെ മു​ന്നേ​റ്റ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്. ഇ​രു​വ​രും 94 റ​ണ്‍​സാ​ണ് കൂ​ട്ടി​ച്ചേ​ര്‍​ത്ത്. അ​വ​സാ​ന ഓ​വ​റു​ക​ള്‍ ആ​ഞ്ഞ​ടി​ച്ച മാ​ക്സ്‌വെല്ലാണ് സ്കോ​ര്‍ മു​ന്നൂ​റി​ന് അ​ടു​ത്തെ​ത്തി​ച്ച​ത്. 37 പ​ന്തി​ല്‍ 48 റ​ണ്‍​സെ​ടു​ത്താ​ണ് മാ​ക്സ്‌വെല്‍ പു​റ​ത്താ​യ​ത്. ഇരുവരേയും ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്.


നേരത്തേ, മോ​ശം തു​ട​ക്ക​ത്തി​ല്‍​നി​ന്നാ​ണ് ഓ​സീ​സ് മി​ക​ച്ച സ്കോ​റി​ലേ​ക്ക് എ​ത്തി​യ​ത്. ബാ​റ്റിം​ഗി​ന്‍റെ തു​ട​ക്ക​ത്തി​ല്‍​ത​ന്നെ ഓ​പ്പ​ണ്‍​മാ​രെ ഓ​സീ​സി​ന് ന​ഷ്ട​മാ​യിരുന്നു. ഇ​ന്ത്യ​ക്കാ​യി ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ നാ​ലും ഷ​മി മൂ​ന്നും ജഡേജ ഒരു വി​ക്ക​റ്റും വീ​ഴ്ത്തി.



Sharing is Caring