മാവോയിസ്റ്റ് ബന്ധം: ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സായ്ബാബയ്ക്ക് ജീവപര്യന്തം


മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലിസ് അറസ്റ്റ് ചെയ്ത മുന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജിഎന്‍ സായ്ബാബ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവ്.


മഹാരാഷ്ട്രയിലെ ഗാഡ്ചിരോളി കോടതിയാണ് ഇവര്‍ക്കെതിരെ യു.എ.പി.എ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പ്രൊഫസര്‍ സായ്ബാബ, ജെഎന്‍യു വിദ്യാര്‍ത്ഥി ഹേം മിഷ്ട, മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് രാഹി, വിജയ് ടിര്‍കി, പാണ്ഡു നരോട്ടെ എന്നിവരെയാണ്് കോടതി ശിക്ഷിച്ചത്.


ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രാം ലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായ സായ്ബാബ ശരീര ചലനശേഷിയുടെ കാര്യത്തില്‍ 90% വികലാംഗനാണ്. 2014 മേയ് 9ന് ആണ് മഹാരാഷ്ട്ര പൊലിസ് പ്രൊഫസറെ അറസ്റ്റ് ചെയ്തത്. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും 14 മാസത്തിന് ശേഷം ആരോഗ്യപരമായ കാരണങ്ങള്‍കൊണ്ട് ഇദ്ദേഹത്തിന് 2105 ജൂലൈയില്‍ ജാമ്യം ലഭിച്ചു. എന്നാല്‍ ഡിസംബറില്‍ ജാമ്യം റദ്ദാക്കി. പിന്നീട് ഈ മാസം ആദ്യം സുപ്രിംകോടതി വീണ്ടും ജാമ്യം അനുവദിച്ചിരുന്നു.



Sharing is Caring