മലയാളികള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുകൊടുക്കാറില്ല. നോണ്‍ വെജ് ആണ് മലയാള്‍ക്ക് പ്രിയങ്കരന്‍. ചിക്കന്റെ പല വറൈറ്റിസ് പരീക്ഷിക്കാറുണ്ട് ഒട്ടുമിക്ക അടുക്കളയിലും. നമുക്ക് ചിക്കന്‍ ചെട്ടിനാട് എങ്ങനെ തയാറാക്കാം എന്ന് നോക്കാം…..
ചിക്കന്‍ ചെട്ടിനാട്

ചിക്കന്‍ – അര കിലോ
എണ്ണ – 75 മില്ലി
സവാള – 150 gm
തക്കാളി – 100 gm
കറുകപ്പട്ട – 2 gm
ഗ്രാമ്ബു – 2 gm
ഏലക്ക – 2 gm
ജീരകം – 5 gm
കറിവേപ്പില – 2 gm
മഞ്ഞള്‍പൊടി – 2 gm
ഉപ്പ് – ആവശ്യത്തിനു
കൊത്തമല്ലി ഇല (coriander leaves) – 25 gm
പേസ്റ്റ് ഉണ്ടാക്കാന്‍
സവാള – 100 gm
ഇഞ്ചി – 50 gm
വെളുത്തുള്ളി – 50 gm
പെരുംജീരകം – 50 gm
ജീരകം – 20 gm
കുരുമുളക് – 25 gm
ചുവന്ന മുളക് – 10 gm
തേങ്ങ വറുത്തു എടുത്തത്- 100 gm
പാകം ചെയ്യുന്ന വിധം
പേസ്റ്റ് ഉണ്ടാക്കാനുള്ള ചേരുവകള്‍ അരക്കുക
ചിക്കന്‍ കഷണങ്ങളാക്കി അതില്‍ പേസ്റ്റ് പുരട്ടുക
തക്കാളിയും മല്ലിയിലയും സവാളയും അരിയുക
എണ്ണ ചൂടാക്കി അതില്‍ കറുകപ്പട്ട, ഏലക്ക , ഗ്രാമ്ബു, ജീരകം എന്നിവ ഇട്ടു ഇളക്കുക
അതിലേക്കി സവാളയും കറിവേപ്പിലയും ചേര്‍ക്കുക, സവാള ഗോള്‍ഡന്‍ കളര്‍ ആകുന്ന വരെ ഇളക്കുക
അതിലേക്കു തക്കാളി ചേര്‍ത്ത് 5 മിനിറ്റ് ഇളക്കുക
പുരട്ടി വച്ച ചിക്കന്‍ കഷണങ്ങളും മഞ്ഞള്‍പൊടിയും ചേര്‍ക്കുക.
ഏകദേശം 10 മിനിറ്റോളം ഇളക്കുക. ഇടയ്ക്കിടെ ആവശ്യത്തിനുള്ള വെള്ളം ചേര്‍ക്കുക
ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് മൂടി വച്ച് വേവിക്കുക. രുചിയനുസരിച്ചു കൂടുതല്‍ മുളകുപൊടിയോ കുരുമുളകോ ചേര്‍ക്കാം
തയ്യാറായതിനു ശേഷം മുകളില്‍ മല്ലിയില വിതറി അലങ്കരിക്കാം.












