മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ ഉദ്ഘാടനം മാര്‍ച്ച്‌ 23 ന്


തിരുവനന്തപുരം: വ്യാപാര വിപണന രംഗത്ത് പുത്തന്‍ ചുവട് വയ്പ്പിനൊരുങ്ങി മാള്‍ ഓഫ് ട്രാവന്‍ കൂര്‍. തലസ്ഥാനനഗരിയിലെ ആദ്യ ഷോപ്പിങ് മാളായ മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ ഉദ്ഘാടനം മാര്‍ച്ച്‌ 23ന് മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കഴക്കൂട്ടംകോവളം ബൈപാസില്‍ ഈഞ്ചയ്ക്കല്‍ അനന്തപുരി ആശുപത്രിക്കു സമീപം ഏഴ് ഏക്കര്‍ സ്ഥലത്താണ് മാള്‍ ഓഫ് ട്രാവന്‍കൂര്‍ നിലകൊള്ളുന്നത്.
മലബാര്‍ ഡവലപ്പേഴ്സിന്റെ ഏറ്റവും വലിയ സംരഭങ്ങളിലൊന്നാണിത്.


ഏഴു തിയറ്ററുകള്‍ ഉള്‍പ്പെടുന്ന മള്‍ട്ടി പ്ലക്സ്, ഷോപ്പേഴ്സ് സ്റ്റോപ്പേഴ്സ്, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ വമ്ബന്‍ രാജ്യാന്തര ഫാഷന്‍ ഷോപ്പിങ് സ്റ്റോറുകളുടേത് ഉള്‍പ്പെടെ ചെറുതും വലുതുമായ 150ല്‍പരം സ്റ്റോറുകള്‍, ഫുഡ് പ്ലാസകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ മാള്‍.




Sharing is Caring