മാലെ: മാലിദ്വീപിലുണ്ടായ പ്രശ്നങ്ങള്‍ക്കിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകനെ ഇന്ന് ഇന്ത്യയിലേക്ക് അയക്കും. ഫ്രഞ്ച് ന്യൂസ് എജന്‍സിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട് മാധ്യമ പ്രവര്‍ത്തകരാണ് മാലിദ്വീപില്‍ അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ ഇന്ത്യക്കാരാനായ മണിശര്‍മ്മയാണ്. ഇയാളെ നാടുകടത്തുമെന്ന വിവരം മാലിദ്വീപ് പൊലീസ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ടൂറിസ്റ്റ് വിസയില്‍ മാലിദ്വീപിലെത്തിയതിന് ശേഷം കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച് മാധ്യമപ്രവര്‍ത്തകര്‍ രാജ്യത്ത് ജോലി ചെയ്യുകയായിരുന്നു. മാലിദ്വീപില്‍ ജോലി ചെയ്യണമെങ്കില്‍ ഇവര്‍ക്ക് ബിസിനസ് അല്ലെങ്കില്‍ ജോലി ചെയ്യുന്നതിനുള്ള വിസ ആവശ്യമാണ്. ഇതില്ലാതെ ജോലി ചെയ്തതിനാലാണ് ഇവരെ നാട്ടുകടത്തുന്നത്.

മണിശര്‍മ്മയെ തിരിച്ചയക്കുന്ന വിവരം മാലിദ്വീപ് ഒൗദ്യോഗികമായി അറിയിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. പ്രസിഡന്‍റ് അബ്ദുള്ള യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മാലിദ്വീപില്‍ പ്രതിസന്ധി ഉണ്ടായത്.













