മാനഭംഗശ്രമം: ഡല്‍ഹിയില്‍ യുബര്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനു ന്യൂഡല്‍ഹിയില്‍ യുബര്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നു രാജീവ് (36) നെ പോലീസ് അറസ്റ്റു ചെയ്തു. ജോലി കഴിഞ്ഞു യുവതി പലാമിലുള്ള വീട്ടിലേക്കു കാറില്‍ മടങ്ങുമ്പോളായിരുന്നു സംഭവം. മറ്റു ചില യാത്രക്കാര്‍ വഴിയില്‍ കാത്തു നില്‍ക്കുന്നുണ്ടെന്നു പറഞ്ഞ് യുവതിയുമായി രാജീവ് മഹിപാല്‍പുറിലേക്കു പോകുകയായിരുന്നു.


എന്നാല്‍ താന്‍ കാര്‍ ആരുമായും ഷെയര്‍ ചെയ്തിട്ടില്ലെന്നും കാര്‍ നിര്‍ത്തണമെന്നും യുവതി ആവശ്യപ്പെട്ടെങ്കിലും രാജീവ് തയ്യാറായില്ല. പിന്നീട് ഇയാള്‍ യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയാണു ചെയ്തത്. രാജീവില്‍നിന്നു രക്ഷപ്പെട്ട യുവതി പോലീസ് പരാതി നല്‍ക്കുകയായിരുന്നുവെന്നു പോലീസ് മേധാവി




Sharing is Caring