മാനഭംഗക്കേസ്; ബിജെപി എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റില്‍


ലക്നോ: ഉ​​​​ത്ത​​​​ര്‍​​​​പ്ര​​​​ദേ​​​​ശി​​​​ലെ ബി​​​​​ജെ​​​​​പി എം​​​​​എ​​​​​ല്‍​​​​​എ കു​​​​​ല്‍​​​​​ദീ​​​​​പ് സിം​​​​​ഗ് സെ​​​​​ന്‍​​​​​ഗ​​​​​റി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള മാ​​​​​ന​​​​​ഭം​​​​​ഗ​​​​​ക്കേ​​​​​സി​​​​​ലെ ഇ​​​​​ര​​​​​യാ​​​​​യ പ​​​​​തി​​​​​നെ​​​​​ട്ടു​​​​​കാ​​​​​രി​​​​​യു​​​​​ടെ അ​​​​​ച്ഛ​​​​​ന്‍ പ​​​​​പ്പു സിം​​​​​ഗ് പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ല്‍ മ​​​​​രി​​​​​ച്ച സംഭവത്തില്‍ എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മറ്റ് നാലു പേര്‍കൂടി അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ആ​റ് പോ​ലീ​സു​കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


തന്നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ബി​ജെപി ​എം​എ​ല്‍​എ​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ വ​സ​തി​ക്ക് മു​ന്നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വ​തി കു​ടും​ബ​സ​മേ​ത​മെ​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ജീ​വനൊ​ടു​ക്ക​ല്‍ സം​ഭ​വം ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ ​ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​തി​യു​ടെ പി​താ​വ് ഉ​ന്നാ​വ​യി​ലെ മ​ഖി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​ത്. എം​എ​ല്‍​എ കു​ല്‍​ദീ​പ് സിം​ഗി​ന്‍റെ ഗു​ണ്ട​ക​ളാ​ണ് അ​ച്ഛ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് മാ​ന​ഭം​ഗത്തി​നി​ര​യാ​യ മ​ക​ള്‍ പ​റ​ഞ്ഞു.


മ​ക​ളെ മാ​ന​ഭം​ഗ​പ്പെടു​ത്തി​യെ​ന്ന പ​രാ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം ​എ​ല്‍​എ​യു​ടെ സ​ഹോ​ദ​ര​നും സ​ഹാ​യി​ക​ളും യു​വ​തി​യു​ടെ പി​താ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചി​രു​ന്നു. പി​ന്നീ​ട് എം​എ​ല്‍​എ യു​ടെ സ​ഹോ​ദ​ര​ന്‍റെ വ്യാജ​പരാ​തി​യി​ല്‍ യു​വ​തി​യു​ടെ പി​താവി​നെ ഏ​പ്രി​ല്‍ മൂ​ന്നി​ന് അ​റ​സ്റ്റ് ചെ​യ്തു.ഞാ​യ​റാ​ഴ്ച രാ​ത്രി വ​യ​റു​വേ​ദ​ന​യും ഛര്‍​ദി​യു​മാ​യി​ട്ടാ​ണ് യു​വ​തി​യു​ടെ പി​താ​വി​നെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെയാണ് ഇയാള്‍ മരിച്ചത്.ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണ​മെ​ന്ന​തി​നാ​ല്‍ മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഡിഐജി ​പ്ര​വീ​ണ്‍ കു​മാ​ര്‍ പ​റ​ഞ്ഞു.



Sharing is Caring