മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത എസ്‌ഐ വിമോദിനെതിരെ രണ്ട് കേസുകള്‍


കോഴിക്കോട് ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത് കസ്റ്റഡിയിലെടുക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ടൗണ്‍ എസ്‌ഐ വിമോദിനെതിരെ രണ്ട് കേസുകള്‍. മാധ്യമപ്രവര്‍ത്തകരെ അകാരണമായി തടയുകയും മര്‍ദ്ദിച്ച് കസ്റ്റഡിയില്‍ എടുത്തതിനുമാണ് കേസ്. വിമോദിനെതിരെ വകുപ്പ് തല അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.വിമോദിനെക്കുറിച്ച് നേരത്തെയും പരാതികളുയര്‍ന്നിട്ടുണ്ട്. പൊലീസ് സേനക്കകത്തും പൊതുജനങ്ങള്‍ക്കിടയിലും ഇയാള്‍ക്കെതിരെ മുമ്പും ആക്ഷേപങ്ങളുയര്‍ന്നിട്ടുണ്ട്. കൊല്ലത്ത് പുനലൂര്‍ സ്റ്റേഷനില്‍ പ്രൊബേഷന്‍ എസ്‌ഐ ആയിരിക്കെ വിമോദ് പ്രാദേശിക ചാനല്‍ പ്രവര്‍ത്തകനെതിരെ കേസെടുത്തിരുന്നു. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനടുത്ത് വാഹനാപകടം ഉണ്ടായപ്പോള്‍ പൊലീസ് എത്താന്‍ വൈകിയത് ചോദ്യംചെയ്തതില്‍ പ്രകോപിതനായ എസ്‌ഐ ലേഖകനെ ജനങ്ങളുടെ മുന്നില്‍വെച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം.




Sharing is Caring