സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അവസാനിക്കുന്നു

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അവസാനിക്കുന്നു. ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് അര്‍ദ്ധരാത്രിയോടെ മത്സ്യബന്ധനം പുനരാരംഭിക്കും. ട്രോളിംഗ് നിരോധന കാലയളവില്‍ മഴ ലഭിച്ചതിനാല്‍ വലിയ പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. അതേസമയം ട്രോളിംഗ് സമയത്തില്‍ മാറ്റം വേണമെന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ മത്സ്യങ്ങളുടെ പ്രജനനം നല്ല രീതിയില്‍ നടക്കുമെന്നതിനാല്‍ ആ സമയത്ത് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *