മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജ് ആറന്മുളയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും


പത്തനംതിട്ട ജില്ലയിലെ ആറന്മുള സീറ്റില്‍ മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ ധാരണയായി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.ശിവദാസന്‍ നായരാണ് നിലവില്‍ ആറന്മുള എം.എല്‍.എ. സിറ്റിംഗ് എം.എല്‍.എമാര്‍ വീണ്ടും മത്സരിക്കുക എന്ന യു.ഡി.എഫ് നയത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം വീണ്ടും മത്സരിക്കാനാണ് സാധ്യതയെങ്കിലും ശക്തമായ ത്രികോണ മത്സരത്തിന് വഴി തുറന്ന സ്ഥിതിക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്.




Sharing is Caring