മുസഫര്‍പൂര്‍: മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 112 ആയി. രോഗം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചു. ഇപ്പോഴും രണ്ട് ആശുപത്രികളിലായി 418 കുട്ടികള്‍ ചികിത്സയിലാണ്. കഴിഞ്ഞ 17 ദിവസത്തിനിടെ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 93 കുട്ടികളും കേജ്രിവാള്‍ ആശുപത്രിയില്‍ 19 പേരുമാണ് മരിച്ചത്.രോഗബാധയുണ്ടാകുന്നത് ലിച്ചിപ്പഴങ്ങളില്‍ നിന്നാണെന്ന് വാര്‍ത്തകള്‍ വന്നതോടെ സര്‍ക്കാര്‍ പഴങ്ങളെക്കുറിച്ച് പരിശോധന തീരുമാനമെടുത്തു.കുട്ടികള്‍ മരിച്ച സ്ഥലം വിദഗ്ധ സംഘം ഇന്ന് സന്ദര്‍ശിക്കും. മുസഫര്‍പൂറിന്‍റെ സമീപ ജില്ലകളായ കിഴക്കന്‍ ചമ്ബാരന്‍, വൈശാലി എന്നിവിടങ്ങളിലും അസുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു













