മലയാളി മാധ്യമപ്രവര്‍ത്തകന്‍ ചെന്നൈയില്‍ മുങ്ങിമരിച്ചു


മലയാളി മാധ്യമപ്രവര്‍ത്തകന്‍ ചെന്നൈയില്‍ മുങ്ങിമരിച്ചു. ന്യൂസ് ടുഡേ ലേഖകനായ കൊല്ലം സ്വദേശി പ്രദീപ് കുമാര്‍(56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ചെന്നൈ കെ.കെ. നഗറിനടുത്ത് കാശി തിയേറ്ററിനു സമീപം അഡയാര്‍ പുഴയില്‍നിന്നു മൃതദേഹം കണ്ടെത്തിയത്.


ദീര്‍ഘകാലം ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ പോണ്ടിച്ചേരി ലേഖകനായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലും ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥയായ സ്മിതയാണ് പ്രദീപ് കുമാറിന്റെ ഭാര്യ.




Sharing is Caring