മലയാറ്റൂര്‍ പള്ളിയില്‍ വൈദികന്‍ കുത്തേറ്റു മരിച്ചു


മലയാറ്റൂര്‍: മലയാറ്റൂര്‍ പള്ളിവികാരിയെ കപ്യാര്‍ കുത്തിക്കൊന്നു. മലയാറ്റൂര്‍ കുരിശുപള്ളിയിലെ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടാണ് മരിച്ചത്. കപ്യാര്‍ ജോണിയാണ് ഇദേഹത്തെ കുത്തിക്കൊന്നത്. കുത്തിയശേഷം ജോണി വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ വൈദികനെ ഉടന്‍ അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദികന്റെ കാലിലാണ് കുത്തേറ്റത്. ഉച്ചയ്ക്ക് 1.30നാണ് സംഭവം.


ഇടതു തുടയില്‍ ആഴത്തിലേറ്റ് കുത്താണ് മരണത്തിലേക്ക് നയിച്ചത്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും അച്ചന്‍ മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇടതു തുടയിലേറ്റ കുത്ത് പ്രധാന രക്തക്കുഴലിനെ തകര്‍ത്തിരുന്നതായി ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം




Sharing is Caring