വടകര:അവധിക്കാലം ആസ്വാദിക്കാനും ഉത്സവാഘോഷങ്ങളെ വേറിട്ടതാക്കാനും നൂതന സംവിധാനങ്ങളെരുക്കി ഇന്റര്‍ നാഷണല്‍ എക്‌സ്‌പോ വരുന്നു.ഏപ്രില്‍ ആറു മുതല്‍ ഏപ്രില്‍ 29 വരെ യാണ് വടകരയില്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ലോക രാജ്യങ്ങളില്‍ വിസ്മയം സൃഷ്ടിച്ച 'പകുതി മനുഷ്യന്‍' പ്രധാന ആകര്‍ഷണമാണ്. അതോടെപ്പം തന്നെ അലങ്കാര പക്ഷികളുടെ പ്രദര്‍ശനം,ഫ്‌ളവര്‍ ഷോ, പഴയകാല കാറുകളുടെ പ്രദര്‍ശനം, അലിയുന്ന അത്ഭുത മനുഷ്യന്‍,അമ്യൂസ്‌മെന്റ് പാര്‍ക്ക്, വ്യാപാര മേള, ഡോഗ് ഷോ, 9D സിനിമ,ചിരിക്കാത്ത മനുഷ്യന്‍,മാജിക് ഷോ,ഒട്ടക സവാരി,പ്രേത ബംഗ്ലാവ്,സ്റ്റേജ് & മ്യൂസിക്ക്, ഓട്ടോ എക്‌സ്‌പോ,ഭക്ഷ്യമേള,അമേരിക്കന്‍ പാവ,ഗവണ്‍മെന്റ് പവലിയനുകള്‍ മണിപ്പൂരി കലാകാരന്‍മാരുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ പ്രകടനം, പുരാവസ്തുക്കളുടെ പ്രദർശനം,മെഡിക്കല്‍ എക്‌സ്‌പോ എന്നിവ എക്‌സ്‌പോയിലെ മറ്റു പ്രത്യേകതകളാണ്. കൃഷ്ണ കൃപ കല്യാണമണ്ഡപത്തിന് സമീപത്തായി നാഷണല്‍ ഹൈവേയോടു ചേര്‍ന്നുള്ള സ്ഥലത്താണ് ഇരുപത്തിനാല് ദിവസം നീണ്ട് നിൽക്കുന്ന എക്സിബിഷൻ നടക്കുന്നത്.വൈകുന്നേരം 3 മണിമുതല്‍ രാത്രി 9 മണിവരെയാണ് പ്രവേശന സമയം.












