മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സില്‍ ലാമിനേറ്റഡ് ബാഗുകള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് കുറ്റപത്രം.വ്യവസായി വി.എം രാധാകൃഷ്ണനും മകന്‍ നിധിനും അടക്കം 11 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം. മുംബൈ ആസ്ഥാനമായ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നു എന്നാണ് കേസ്.













