മലപ്പുറത്ത് മകളെ കൊലപ്പെടുത്തിയ അച്ഛന്‍ കീഴടങ്ങി


മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ശശി(46) യാണ് സ്വന്തം മകളായ ശാലു(18)​ കഴുത്ത് ഞെരിഞ്ഞ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ സ്റ്റേഷനിലത്തി കീഴടങ്ങി.


അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തി മകളെ കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍, എന്തിനാണ് ഇയാള്‍ മകളെ കൊലപ്പെടുത്തിയതെന്ന് അറിവില്ല. ശശിയെ പോലീസ് ചോദ്യം ചെയ്തു വരുന്നു.




Sharing is Caring