മലപ്പുറം തെരഞ്ഞെടുപ്പ് ഫലത്തില്‍ അത്ഭുതമില്ലെന്ന് ഒ.രാജഗോപാല്‍


മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. നരേന്ദ്രമോഡി വികാരം ശക്തമായി നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ജനം യു.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്തു. ഇതില്‍ എന്ത് അത്ഭുതമാണുള്ളത്.


വര്‍ഗ്ഗീയ നിലപാടുകളിലൂടെ വോട്ടു നേടിയ ശേഷം പലരും മതേതരത്വം പ്രസംഗിച്ച്‌ നടക്കുകയാണെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി. ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തിന് കയറും മുന്‍പായിരുന്നു ഒ.രാജഗോപാല്‍ ഇത്തരമൊരു പ്രതികരണം നടത്തിയത്.




Sharing is Caring