മമത ബാനര്‍ജിയുമായി ‘കൂടിക്കാഴ്ചയുമില്ല, അത്താഴവിരുന്നുമില്ല’ -ശരത് പവാര്‍


ന്യുഡല്‍ഹി: ബി.ജെ.പിക്കെതിരായ നീക്കവുമായി ഡല്‍ഹിയിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്ക് തിരിച്ചടിയെന്ന് സൂചന. ആരുമായും കൂടിക്കാഴ്ചയ്‌ക്കോ അത്താഴ വിരുന്നിനോ ഇല്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നത് ഡല്‍ഹിയില്‍ എത്തിയ മമത ഇന്ന് ശരത് പവാറിന്റെ അത്താഴ വിരുന്നില്‍ പങ്കെടുക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ളവരെ കാണുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര കക്ഷികളുടെ മൂന്നാം മുന്നണി രൂപീകരിക്കുകയാണ് മമതയുടെ ലക്ഷ്യം. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവുമായി മമത നേരത്തെ കൂടിക്കാഴ്ച നടത്തിയി




Sharing is Caring