150Mbps വേഗതയുള്ള ജിയോഫൈയുമായി റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോ പുതിയ ഓഫറുമായി എത്തിയിരിക്കുന്നു. പുതിയ ജിയോഫൈ 4ജി എല്‍ടിഇ ഡിവൈസിനോടൊപ്പം റിലയന്‍സ് ജിയോ പുതിയ ജിയോഫൈ അവതരിപ്പിച്ചു. 999 രൂപയാണ് പുതിയ ജിയോഫൈയുടെ വില. ഇത് ‘ഡിസൈന്‍ ഇന്‍ ഇന്ത്യ’ എന്ന ടാഗിലാണ് വില്‍ക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ട് വഴി മാത്രമേ JioFi JMR825 എന്ന പുതിയ മോഡല്‍ വാങ്ങാന്‍ സാധിക്കൂ. 150Mbps ഡൗണ്‍ലോഡ് വേഗതയും 50Mbps അപ്‌ലോഡിങ്ങ് വേഗതയുമാണ്. വൃത്തത്തിലുളള ഡിവൈസ് പവര്‍ ഓണ്‍/ ഓഫ്, WSP ബട്ടണുകള്‍ എന്നിവയും കാണാം. ഒരു വര്‍ഷമാണ് ഇതിന്റെ വാറന്റി. 4ജി, ബാറ്ററി, വൈഫൈ സിഗ്നല്‍ എന്നിവയ്ക്ക് നോട്ടിഫിക്കേഷന്‍ ലൈറ്റും ഉണ്ട്.ഒരേ സമയം 32 പേര്‍ക്ക് വൈഫൈ ഉപയോഗിക്കാം. അതായത് 31 വൈഫൈയും ഒരു യുഎസ്ബിയുമാണ്. കണക്റ്റു ചെയ്തു കഴിഞ്ഞാല്‍ ഇത് സ്മാര്‍ട്ട്‌ഫോണുകളില്‍ ജിയോ 4ജി വോയിസ് ആപ്ലിക്കേഷന്‍ വഴി എച്ച്‌ഡി വോയിസും വീഡിയോ കോളുകളും ചെയ്യാം.

2300എംഎഎച്ചാണ് ഇതിന്റെ ബാറ്ററി. ALT3800 പ്രൊസസറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല. FDD-ബാന്‍ഡ് 3, ബാന്‍ഡ് 5, TDD-ബാന്‍ഡ് 40 എന്നിവയും പിന്തുണയ്ക്കുന്നു. 64ജിബിയുടെ മൈക്രോ എസ്ഡി കാര്‍ഡും ഇതില്‍ ഉപയോഗിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *