മന്ത്രിമാറ്റ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി പി സി ചാക്കോ. പൂനെയിലായിരുന്നു കൂടിക്കാഴ്ച. മന്ത്രിമാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാട് പവാറിനെ അറിയിച്ചിട്ടുണ്ട്. അതേസമയം എൻസിപി 14ന് നടത്താനിരുന്ന സംസ്ഥാന നേതൃയോഗം മാറ്റി.
എംഎൽഎ മാരുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം മാറ്റിവെച്ചതെന്നാണ് വിശദീകരണം.എൻസിപിയിൽ മന്ത്രിമാറ്റം ഉടൻ ഉണ്ടാവില്ലെന്നാണ് നിലവിലെ തീരുമാനം. എ കെ ശശീന്ദ്രൻ തന്നെ മന്ത്രിയായി തുടരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ് എംഎൽഎ എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എൻസിപി മന്ത്രിമാറ്റ തർക്കത്തിൽ എ കെ ശശീന്ദ്രനെയാണ് സ്റ്റേറ്റ് കൗൺസിൽ അനുകൂലിച്ചത്. ശരദ് പവാറിന് അയച്ച കത്തിൽ ഭൂരിപക്ഷം അംഗങ്ങളും ശശീന്ദ്രന് അനുകൂലമായാണ് ഒപ്പിട്ടത്.













