മന്ത്രി അശ്ലീലചിത്രം കാണുന്നത്‌ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു


പൊതുവേദിയില്‍ കര്‍ണാടക മന്ത്രി മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കാണുന്നത് റിപ്പോര്‍ട്ട ചെയ്ത മാധ്യമ പ്രവര്‍ത്തകനും ക്യാമറമാനുമെതിരെ പോലീസ് കേസെടുത്തു.മന്ത്രി തന്‍വീര്‍ സേട്ടിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐപിസി 504 (സമാധാനം തകര്‍ക്കാനുള്ള ഉദ്ദേശത്തോടെ അപമാനിക്കല്‍) വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രൈമറി-സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന തന്‍വീര്‍ സേട്ട് ടിപ്പു ജയന്തി ആഘോഷത്തിനിടെയാണ് മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കാണുന്നത് ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടത്. ചിത്രം വ്യക്തമല്ലെങ്കിലും മന്ത്രി കാണുന്നത് അശ്ലീലചിത്രമാണെന്ന് ചാനല്‍ അവകാശപ്പെട്ടിരുന്നു.




Sharing is Caring