മധ്യപ്രദേശിലെ സീധിയിൽ വഞ്ചിച്ച കാമുകന്റെ ലിംഗം കാമുകി മുറിച്ചു മാറ്റി.കുറച്ചു വർഷങ്ങളായി യുവാവും യുവതിയും പ്രണയത്തിലായിരുന്നു.എന്നാൽ കാമുകൻ മറ്റൊരു വിവാഹത്തിന് ശ്രമിച്ചു.തുടർന്നാണ് യുവതി കാമുകന്റെ ലിംഗം മുറിച്ചെടുത്തത്.
യുവാവിനെ രാത്രിയിൽ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കൃത്യം നിർവഹിച്ചത്.അരിവാളുപയോഗിച്ചാണ് ലിംഗം മുറിച്ചത്.സംഭവത്തിന് ശേഷം വീട്ടിലെത്തിയ യുവാവ് രക്തസ്രാവം കടുത്തതോടെ വീട്ടുകാരോട് വിവരം പറഞ്ഞു.

വീട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയതും പൊലീസിനെ വിവരം അറിയിച്ചതും.പൊലീസ് പെൺകുട്ടിയെ അറസ്റ്റ് ചെയ്തു.പെൺകുട്ടിയുടെ വീട്ടിൽ നിന്ന് യുവാവിന്റെ ലിംഗവും കണ്ടെത്തി.













