പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്ദര്‍ സിങ് ആയിരിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാജിതയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാദല്‍ കുടുംബത്തേയും മോദിയെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു.
പഞ്ചാബിന് റിമോര്‍ട്ട് കണ്‍ട്രോള്‍ ഭരണം ആവശ്യമില്ല. ഡല്‍ഹിയിലിരുന്ന് ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബിനെ ഭരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ് ബാദല്‍ സര്‍ക്കാര്‍. പഞ്ചാബിന്റെ ദയനീയാവസ്ഥയ്ക്ക് കാരണം മുഖ്യമന്ത്രി പ്രകാശ് ബാദലാണെന്നും രാഹുല്‍ ആരോപിച്ചു.
പഞ്ചാബിലെ 70 ശതമാനം യുവാക്കളും മയക്കുമരുന്നിനടിമയാണെന്നും കോണ്‍ഗ്രസിനു മാത്രമേ പഞ്ചാബില്‍ നിന്ന് ഈ വിപത്തിനെ തുടച്ചു നീക്കാനാകൂവെന്നും രാഹുല്‍ പറഞ്ഞു. പഞ്ചാബ് എന്നു കേള്‍ക്കുമ്പോഴേ ലഹരിമാഫിയ ഞെട്ടിവിറയ്ക്കുന്ന തരത്തിലെ സര്‍ക്കാരിനെയായിരിക്കും കോണ്‍ഗ്രസ് ഇവിടെ രൂപീകരി്ക്കുകയെന്നും അദ്ദേഹം പറഞ്ഞു.













