മധ്യപ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 30 പേര്‍ മരിച്ചു


ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ റസ്‌റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 30 പേര്‍ മരിച്ചു. സംഭവത്തില്‍ 80 ഓളം പേര്‍ക്ക് പരുക്കേറ്റെന്നാണ് ഔദ്യോഗിക വിവരം. 150 ഓളം പേര്‍ക്ക് പരുക്കേറ്റതായും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാവിലെ 8.30നാണ് സംഭവം. ജാബുവ ജില്ലയിലെ പറ്റ്‌ലാവാഡ് ബസ് സ്റ്റാന്റിനു സമീപത്തെ സേത്തിയ എന്ന റസ്‌റ്റോറന്റിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
സിലിണ്ടര്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.




Sharing is Caring