ദേശീയപാതയോരത്തെ മദ്യശാലകള്‍ മാറ്റുന്നതില്‍ തെറ്റായ ഉപദേശം നല്കിയ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി രാജിവയ്ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്. ഇക്കാര്യം ആവശ്യപ്പെട്ട് സുധീരന് അറ്റോര്‍ണി ജനറലിന് കത്തയച്ചു.
ദേശീയപാതയോരത്തെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും മാറ്റേണ്ടതില്ലെന്ന ഉപദേശം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് കത്തില്‍ പറയുന്നു. സംസ്ഥാനത്തെ ചില ബാറുടമകളെ സഹായിക്കുന്നതിനാണ് ഈ ഉപദേശം നല്‍കിയതെന്ന് സംശയിക്കേണ്ടി വരും. പദവിക്ക് നിരക്കാത്ത പ്രവൃത്തിയാണ് അറ്റോര്‍ണി ജനറല്‍ ചെയ്തതെന്നും വി.എം.സുധീരന് കത്തില്‍ ആരോപിച്ചു.














