സുപ്രീംകോടതി അനുവദിച്ചതുപ്രകാരം മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വരുന്ന പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മ്ദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ കർണ്ണാടക സർക്കാരിന് കത്ത് എഴുതി. അതിനാൽ കർണാടക പൊലീസ് ആവശ്യപ്പെട്ട താങ്ങാനാവാത്ത തുക കുറച്ചുനൽകണമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ബംഗ്‌ളൂരു ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്ന മഅ്ദനിക്ക് വയോധികരായ മാതാപിതാക്കളെ സന്ദർശിക്കാൻ എൻ.ഐ.എ കോടതി അനുമതി നൽകിയിരുന്നു. ഓഗസ്റ്റ് 9-ന് നടക്കുന്ന മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സുപ്രീംകോടതിയും അനുമതി നൽകി. എന്നാൽ മാനുഷിക പരിഗണനയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ നിഷ്ഫലമാക്കുന്ന നിബന്ധനയാണ് ഇതു സംബന്ധിച്ച് കർണാടക പൊലീസ് ഏർപ്പെടുത്തിയത്.













